കെയ്‌റോ : സിറിയയിലെ സ്ഥിതിഗതികള്‍ വളരെയധികം ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്ന് അറബ് ലീഗ്. അക്രമത്തെയും അനിയന്ത്രിതമായ കൊലപാതകങ്ങളെയും സിറിയയിലെ ആഭ്യന്തര സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ലക്ഷ്യമിട്ടുള്ള ബാഹ്യ ഇടപെടലുകളെയും അറബ് ലീഗ് അപലപിച്ചതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ സര്‍ക്കാര്‍ സുരക്ഷാ സേനയ്‌ക്കെതിരായ അക്രമങ്ങളെയും അറബ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ശനിയാഴ്ച അപലപിച്ചു.'സര്‍ക്കാര്‍ സുരക്ഷാ സേനയെ ലക്ഷ്യം വച്ചുള്ള അക്രമ പ്രവര്‍ത്തനങ്ങളെയും അനിയന്ത്രിതമായ കൊലപാതകങ്ങളെയും പൊതു സമാധാനത്തിന് ഭീഷണിയാകുന്നതും നിലവിലെ ഘട്ടത്തില്‍ സിറിയ നേരിടുന്ന വെല്ലുവിളികള്‍ വഷളാക്കുന്നതുമായ ബാഹ്യ ഇടപെടലുകളെയും ജനറല്‍ സെക്രട്ടേറിയറ്റ് അപലപിക്കുന്നു' എന്ന് ജനറല്‍ സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.'സിറിയയുടെ തീരദേശ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും അവിടെ നടന്ന ഏറ്റുമുട്ടലുകളും ഞങ്ങള്‍ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്.' സിറിയയെ അസ്ഥിരപ്പെടുത്താനും അതിന്റെ വീണ്ടെടുക്കലിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന ഏതൊരു പദ്ധതിയെയും പരാജയപ്പെടുത്തുന്നതിനായി സ്ഥിരത വര്‍ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയങ്ങളിലും നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഈ സാഹചര്യങ്ങളില്‍ അനിവാര്യമാണെന്ന് ജനറല്‍ സെക്രട്ടേറിയറ്റ് പറഞ്ഞു.
സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
അക്രമത്തെയും അനിയന്ത്രിതമായ കൊലപാതകങ്ങളെയും സിറിയയിലെ ആഭ്യന്തര സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ലക്ഷ്യമിട്ടുള്ള ബാഹ്യ ഇടപെടലുകളെയും അറബ് ലീഗ് അപലപിച്ചതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
New Update