ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അര്‍മേനിയ അംഗീകരിച്ചു

ഫലസ്തീനെ അംഗീകരിക്കാന്‍ ഇനിയും കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുമെന്നും ഇതിനായി തുര്‍ക്കി സമ്മര്‍ദം ചെലുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു

author-image
Prana
New Update
gaza

Palestine

അതിനിടെ ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അര്‍മേനിയ അംഗീകരിച്ചു. മുമ്പ് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഏഷ്യന്‍ രാജ്യമായ അര്‍മേനിയയുടെ ധീര നിലപാടിനെ ഫലസ്തീന്‍ സ്വാഗതം ചെയ്തു.ഫലസ്തീനെ പരമാധികാര രാജ്യമായി അംഗീകരിച്ച അര്‍മേനിയയുടെ തീരുമാനത്തെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും അഭിനന്ദിച്ചു.ഫലസ്തീനെ അംഗീകരിക്കാന്‍ ഇനിയും കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുമെന്നും ഇതിനായി തുര്‍ക്കി സമ്മര്‍ദം ചെലുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.നേരത്തേ, യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിനും അയര്‍ലാന്‍ഡും ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.

Palestine