അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം

അരുന്ധതി റോയ്ക്കെതിരെ ഇന്ത്യൻ ഭരണകൂടം യുഎപിഎ ചുമത്തികൊണ്ട് വിചാരണ ചെയ്യാൻ അനുമതി നൽകിയത് എഏ യിടെയാണ്. അതിന് പിന്നാലെയാണ് പുരസ്കാര നേട്ടമെന്നതും ശ്രദ്ധേയമാണ്.

author-image
Anagha Rajeev
New Update
Arundhati Roy
Listen to this article
0.75x1x1.5x
00:00/ 00:00

നൊബേൽ പുരസ്കാര ജേതാവും നാടകകൃത്തുമായ ഹാരോൾഡ് പിന്ററിന്റെ സ്മരണാർഥം നൽകുന്ന പെൻ പിന്റർ പുരസ്‌കാരം അരുന്ധതി റോയ്ക്ക്. ‘അനീതിയുടെ അടിയന്തര കഥകൾ ബുദ്ധിപരമായും സുന്ദരമായുമാണ് അരുന്ധതി പറയുന്നതെന്ന്’ പെൻ ജൂറി ചെയർ റൂത്ത് ബോർത്വിക് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

കൂടാതെ പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയ് നടത്തിയ ഇടപെടലുകളെ ജൂറി പ്രശംസിക്കുകയുണ്ടായി. അരുന്ധതി റോയ്ക്കെതിരെ ഇന്ത്യൻ ഭരണകൂടം യുഎപിഎ ചുമത്തികൊണ്ട് വിചാരണ ചെയ്യാൻ അനുമതി നൽകിയത് എഏ യിടെയാണ്. അതിന് പിന്നാലെയാണ് പുരസ്കാര നേട്ടമെന്നതും ശ്രദ്ധേയമാണ്.

ഒക്ടോബർ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, കോമൺവെൽത്ത് , മുൻ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കാണ് പെൻ പിന്റർ പുരസ്‌കാരം നൽകിവരുന്നത്. 

arundathi roi