/kalakaumudi/media/media_files/2025/09/17/pakistan-2025-09-17-11-32-05.jpg)
ദുബായ്: ഇന്ത്യയുമായുള്ള ഹസ്തദാന വിവാദങ്ങൾക്കിടെ ഏഷ്യാകപ്പിൽ പാകിസ്ഥാൻ ഇന്ന് ഇറങ്ങുന്നു. യുഎഇ ആണ് എതിരാളികൾ.
ദുബായിൽ രാത്രി എട്ട് മണിക്കാണ് മത്സരം. മാച്ച് റഫറിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിൻവാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്ന ഇന്ത്യൻ ടീമിന് അനുകൂലമായി ഐസിസി നിലപാട് എടുത്തതോടെയാണ് പിസിബി വെട്ടിലായത്.
ഒമാനോട് ജയിച്ച് തുടങ്ങിയ പാകിസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോട് 7 വിക്കറ്റിനാണ് തകന്നടിഞ്ഞത്.ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വാർത്താസമ്മേളനം റദ്ദാക്കിയ പാക് ടീം പരിശീലനത്തിന് സമയം ചെലവിട്ടിരുന്നു.
എന്നാൽ മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഐസിസി നിലപാട് വ്യക്തമായതോടെയാണ് പിസിബിയുടെ തീരുമാനം
. ആൻഡി പൈക്രോഫ്റ്റിനെ മാച്ച് ഒഫീഷ്യൽസ് പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന പിസിബിയുടെ ആവശ്യം ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി നിരസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നടപടികൾ.
ടൂർണമെന്റ് പാനലിൽ നിന്നും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകിയിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ നായകന് ഹസ്തദാനം നൽകരുതെന്ന് ഇന്ത്യൻ ക്യാപ്റ്റനോട് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു.