ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേത്: ആസിയാന്‍ വേദിയില്‍ മോദി

ആസിയാന്‍ കമ്മ്യൂണിറ്റി വിഷന്‍ 2045 ഉം വികസിത് ഭാരത് 2047 എന്ന ലക്ഷ്യവും എല്ലാ മനുഷ്യരാശിക്കും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്

author-image
Biju
New Update
asiyaan

ക്വാലാലംപൂര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ വെര്‍ച്വല്‍ മോഡിലൂടെ സംസാരിക്കുകയേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 

ഇരുപത്തൊന്നാം നൂറ്റാണ്ട് നമ്മുടെ നൂറ്റാണ്ടാണ്, ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടാണ്. ആസിയാന്‍ കമ്മ്യൂണിറ്റി വിഷന്‍ 2045 ഉം വികസിത് ഭാരത് 2047 എന്ന ലക്ഷ്യവും എല്ലാ മനുഷ്യരാശിക്കും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം, ഈ ദിശയില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.- മോദി പറഞ്ഞു.

നേരത്തെ, ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി യാത്ര ഒഴിവാക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ട്രംപുമായി കൂടിക്കാഴ്ച ഒഴിവാക്കുന്നതിനാണ് മോദി യാത്ര ഒഴിവാക്കിയതെന്ന് വിമര്‍ശനമുണ്ട്. 

അതേസമയം, ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങുമായി  കൂടിക്കാഴ്ച നടത്തും. ട്രംപും ഷിയും ദക്ഷിണ കൊറിയയില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ചര്‍ച്ചകള്‍ അരങ്ങേറുന്നത്. ലോകത്തെ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഈ ചര്‍ച്ചകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.