കൊളംബിയയില്‍ ഭീകരാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുന്നു

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നടന്നത് ഭീകരാക്രമണം ആണെന്നും ഭീകരത നമ്മളെ പരാജയപ്പെടുത്തില്ലെന്നും റീജിയണല്‍ ഗവര്‍ണര്‍ ഡിലിയന്‍ ഫ്രാന്‍സിസ്‌ക പ്രതികരിച്ചു

author-image
Biju
New Update
colomnb

ബോഗാട്ട: കൊളംബിയന്‍ നഗരമായ കാലിയില്‍ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവില്‍ വാഹന ബോംബ് പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കന് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാര്‍ക്കോ ഫിഡല്‍ സുവാരസ് മിലിട്ടറി ഏവിയേഷന്‍ സ്‌കൂളിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. 2026 ല്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ഉണ്ടായ സ്‌ഫോടനം രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയെന്നാണ് വിലയിരുത്തല്‍. 

പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി കെട്ടിടങ്ങളും സ്‌കൂളും ഒഴിപ്പിച്ചു. കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഭയന്ന് വലിയ ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്‌ഫോടനത്തെപറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നടന്നത് ഭീകരാക്രമണം ആണെന്നും ഭീകരത നമ്മളെ പരാജയപ്പെടുത്തില്ലെന്നും റീജിയണല്‍ ഗവര്‍ണര്‍ ഡിലിയന്‍ ഫ്രാന്‍സിസ്‌ക പ്രതികരിച്ചു. ജൂണില്‍, കാലിയിലും പരിസര പ്രദേശങ്ങളിലും നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ ഗറില്ലകള്‍ ഏറ്റെടുത്തിരുന്നു. അന്നത്തെ സ്‌ഫോടനത്തില്‍ 7 പേരാണ് കൊല്ലപ്പെട്ടത്.