സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 21 മരണം

മലാഗയില്‍ നിന്ന് മഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിന്‍ ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്

author-image
Biju
New Update
HIGHSPEED

മാഡ്രിഡ്: തെക്കന്‍ സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. 73 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി കര്‍ഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപമാണ് അപകടമുണ്ടായത്.

മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിന്‍ ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മഡ്രിഡില്‍നിന്ന് ഹുവല്‍വയിലേക്ക് പുറപ്പെട്ട ട്രെയിനാണ് ഇടിച്ചുകയറിയത്.

രണ്ടു ട്രെയിനുകളും പാളം തെറ്റിയതോടെ ഒട്ടേറെ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മലാഗയില്‍യില്‍നിന്നും പുറപ്പെട്ട ട്രെയിന്‍ ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ് പാളംതെറ്റിയത്. ഈ ട്രെയിനില്‍ 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായി സര്‍വീസ് നടത്തുന്ന സ്വകാര്യ റെയില്‍ കമ്പനി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.