/kalakaumudi/media/media_files/2025/11/24/terror-2025-11-24-10-17-45.jpg)
പെഷ്വാര്‍: പാകിസ്ഥാനില്‍ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്‌സ് ആക്രമിച്ച് തോക്കുധാരി. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷ്വാറില്‍ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സിന് നേരെ ആക്രമണം നടന്നത്. രണ്ട് ചാവേറുകള്‍ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലെക്‌സിന് നേരെയും ആക്രമണം നടത്തി.
മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യയെക്കുറിച്ചുള്ള കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ആദ്യ ചാവേര്‍ ഹെഡ്ക്വാട്ടേഴ്‌സ് കവാടത്തിലും രണ്ടാമന്‍ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പൊലീസും സൈന്യവും മേഖലയില്‍ എത്തിയിട്ടുണ്ട്. ഹെഡ്ക്വാട്ടേഴ്‌സിനുള്ളില്‍ ഇനിയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്റോണ്‍മെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സുള്ളത്. നിരവധി ആളുകളാണ് മേഖലയില്‍ താമസിക്കുന്നത്. മേഖലയിലെ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
