68-ാമത് ഗ്രാമി; ചരിത്രംകുറിച്ച് കെന്‍ഡ്രിക് ലാമര്‍, തിളങ്ങി ദലൈലാമ

ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനും പുരസ്‌കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറി ടെല്ലിങ്ങ് ആന്‍ഡ് റെക്കോഡിങ്ങ് എന്നീ പുരസ്‌കാരങ്ങളാണ് ദലൈലാമ നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗ്രാമി പുരസ്‌കാരമാണിത്.

author-image
Biju
New Update
gramy

ലോസ് ആഞ്ജല്‍സ്: ഗ്രാമിയില്‍ ചരിത്രംകുറിച്ച് അമേരിക്കന്‍ റാപ്പര്‍ കെന്‍ഡ്രിക് ലാമര്‍. മികച്ച റാപ്പ് പെര്‍ഫോമന്‍സ് ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകളാണ് 68-ാമത് ഗ്രാമിയില്‍ ഇതുവരെ ലാമര്‍ സ്വന്തമാക്കിയത്. ഇതോടെ, ഗ്രാമി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ ഹിപ്-ഹോപ് കലാകാരനായി ലാമര്‍ മാറി. ആകെ 26 തവണ ലാമര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനും പുരസ്‌കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറി ടെല്ലിങ്ങ് ആന്‍ഡ് റെക്കോഡിങ്ങ് എന്നീ പുരസ്‌കാരങ്ങളാണ് ദലൈലാമ നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗ്രാമി പുരസ്‌കാരമാണിത്.

'മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ്' മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയതോടെയാണ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് തന്റെ ആദ്യ ഗ്രാമി അവാര്‍ഡ് നേടിയത്. ഇതോടെ, എമ്മി, ഗ്രാമി, ടോണി, ഓസ്‌കര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായി സ്പില്‍ബര്‍ഗ് മാറി.

ലോസ് ആഞ്ജലീസിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയായിരുന്നു ഗ്രാമിയുടെ പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവര്‍ നോവയായിരുന്നു അവതാരകന്‍. തുടര്‍ച്ചയായി ആറാം തവണയാണ് ട്രെവര്‍ ഗ്രാമിയുടെ അവതാരകനാകുന്നത്.

ലോസ് ആഞ്ജലീസിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയായിരുന്നു പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവര്‍ നോവയായിരുന്നു അവതാരകന്‍. തുടര്‍ച്ചയായി ആറാം തവണയാണ് ട്രെവര്‍ ഗ്രാമിയുടെ അവതാരകനാകുന്നത്. സബ്രിന കാര്‍പെന്റര്‍, ഫാരെല്‍ വില്യംസ് മുതല്‍ അലക്‌സ് വാറന്‍, ലോള യങ് വരെ നിരവധി കലാകാരന്മാര്‍ ഗ്രാമിയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.

ഇത്തവണ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചതും കെന്‍ഡ്രിക് ലാമറിനാണ്. ഒമ്പത് പുരസ്‌കാരങ്ങള്‍ക്കായി ലാമറിനെ പരിഗണിച്ചു. ഇതില്‍ മൂന്നെണ്ണം അദ്ദേഹം നേടി. ഏഴ് നാമനിര്‍ദേശങ്ങളുമായി ലേഡി ഗാഗയായിരുന്നു തൊട്ടുപിന്നില്‍. സബ്രിന കാര്‍പെന്ററും ബാഡ് ബണ്ണിയും ആറ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കപ്പെട്ടു. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അനുഷ്‌ക ശങ്കര്‍, സിദ്ധാന്ത് ഭാട്ടിയ, ചാരു സുരി എന്നിവര്‍ക്ക് പുരസ്‌കാരം നേടാനായില്ല.

അവാര്‍ഡുകള്‍ ഇങ്ങനെ

    മികച്ച റാപ് ആല്‍ബം: കെന്‍ഡ്രിക് ലാമര്‍ - GNX
    മികച്ച ഡാന്‍സ്-പോപ്പ് റെക്കോര്‍ഡിംഗ്: ലേഡി ഗാഗ - അബ്രകാടബ്ര
    മികച്ച റാപ് പെര്‍ഫോമന്‍സ്: ചെയിന്‍സ് & വിപ്സ് (കെന്‍ഡ്രിക് ലാമര്‍ & ഫാരെല്‍ വില്യംസ്)
    മികച്ച കണ്‍ട്രി സോളോ പെര്‍ഫോമന്‍സ്: ക്രിസ് സ്റ്റാപ്ള്‍ടണ്‍ - ബാഡ് ആസ് ഐ യൂസ്ഡ് ടു ബി
    മികച്ച റാപ് ഗാനം: കെന്‍ഡ്രിക് ലാമര്‍ (ലെഫ്റ്റി ഗണ്‍പ്ലേ - ടിവി ഓഫ്)
    മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പ്രകടനം: സിന്ത്യ എരിവോ, അരിയാന ഗ്രാന്‍ഡെ - ഡിഫയിംഗ് ഗ്രാവിറ്റി
    മികച്ച റോക്ക് ആല്‍ബം: ടേണ്‍സ്‌റ്റൈല്‍ - നെവര്‍ ഇനഫ്
    മികച്ച ഡാന്‍സ്/ഇലക്ട്രോണിക് ആല്‍ബം: FKA ട്വിഗ്‌സ് - യൂസെക്‌സുവാ
    മികച്ച റോക്ക് പെര്‍ഫോമന്‍സ്: യംഗ്ബ്ലഡ് - ചേഞ്ചസ് (ലൈവ് ഫ്രം വില്ല പാര്‍ക്ക്, ബാക്ക് ടു ദി ബിഗിനിംഗ്)
    മികച്ച മെറ്റല്‍ പെര്‍ഫോമന്‍സ്: ടേണ്‍സ്‌റ്റൈല്‍ - ബേര്‍ഡ്‌സ്
    മികച്ച R&B പെര്‍ഫോമന്‍സ്: കെഹ്ലാനി - ഫോള്‍ഡഡ്
    മികച്ച ട്രെഡീഷണല്‍ R&B പെര്‍ഫോമന്‍സ്: ലിയോണ്‍ തോമസ് - വൈബ്‌സ് ഡോണ്ട് ലൈ
    മികച്ച R&B ഗാനം: കെഹ്ലാനി - ഫോള്‍ഡഡ്
    മികച്ച ആള്‍ട്ടര്‍നേറ്റീവ് മ്യൂസിക് ആല്‍ബം: ദ ക്യൂര്‍ - സോങ്‌സ് ഓഫ് എ ലോസ്റ്റ് വേള്‍ഡ്
    മികച്ച ട്രെഡീഷണല്‍ കണ്‍ട്രി ആല്‍ബം: സക്കറി ടോപ്പ് - എയിന്റ് ഇന്‍ ഇറ്റ് ഫോര്‍ മൈ ഹെല്‍ത്ത്
    മികച്ച ഗ്ലോബല്‍ മ്യൂസിക് പ്രകടനം: ബാഡ് ബണ്ണി - EoO
    മികച്ച റോക്ക് ഗാനം: നയന്‍ ഇഞ്ച് നെയില്‍സ് - ആസ് അലൈവ് ആസ് യു നീഡ് മി ടു ബി
    മികച്ച കണ്‍ട്രി ഗാനം: ടൈലര്‍ ചൈല്‍ഡേഴ്‌സ് - ബിറ്റിന്‍ ലിസ്റ്റ്
    മികച്ച ആള്‍ട്ടര്‍നേറ്റീവ് മ്യൂസിക് പ്രകടനം: ദ ക്യൂര്‍ - അലോണ്‍
    വിഷ്വല്‍ മീഡിയക്കുള്ള മികച്ച സൗണ്ട് ട്രാക്ക്: സിന്നേഴ്‌സ്
    മികച്ച മ്യൂസിക് വീഡിയോ: ഹണ്ടര്‍/ x - ഗോള്‍ഡന്‍ (കെപോപ്പ്: ഡെമണ്‍ ഹണ്ടേഴ്‌സ്)
    മികച്ച ഫോക്ക് ആല്‍ബം: ഐ ആം വിത്ത് ഹെര്‍ - വൈല്‍ഡ് ആന്‍ഡ് ക്ലിയര്‍ ആന്‍ഡ് ബ്ലൂ
    മികച്ച ഡാന്‍സ്/ഇലക്ട്രോണിക് റെക്കോര്‍ഡിംഗ്: ടേം ഇംപാല - എന്‍ഡ് ഓഫ് സമ്മര്‍
    മികച്ച ആഫ്രിക്കന്‍ മ്യൂസിക് പ്രകടനം: ടൈല - പുഷ് 2 സ്റ്റാര്‍ട്ട്
    മികച്ച ജാസ് പെര്‍ഫോമന്‍സ്: ചിക്ക് കോറിയ, ക്രിസ്റ്റ്യന്‍ മക്‌ബ്രൈഡ് & ബ്രയാന്‍ ബ്ലേഡ് - വിന്‍ഡോസ് (ലൈവ്)
    മികച്ച കോമഡി ആല്‍ബം: നേറ്റ് ബര്‍ഗഡ്‌സി - യുവര്‍ ഫ്രണ്ട്, നേറ്റ് ബര്‍ഗഡ്‌സി
    മികച്ച മെലോഡിക് റാപ് പെര്‍ഫോമന്‍സ്: കെന്‍ഡ്രിക് ലാമര്‍ വിത്ത് എസ്.ഐ.എ - ലൂഥര്‍
    പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍: സര്‍ക്കറ്റ്
    സോംഗ് റൈറ്റര്‍ ഓഫ് ദ ഇയര്‍: എമി അലന്‍