/kalakaumudi/media/media_files/F2DXPd1Q9w0fYaa1m8iy.jpeg)
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ എസ്‌ബിഐ എടിഎമ്മിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ 30 ലക്ഷം രൂപ കവർന്ന സംഘം പൊലീസിന്റെ നിരീക്ഷണത്തിലായതായി റിപ്പോർട്ട്. നവീന ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഈ കവർച്ച, അതിനാൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ സൂക്ഷ്മമായ പരിശോധന നടത്തി വരികയാണ്.പുലർച്ചെ 1.56ന് മുഖം മറച്ച നാലംഗ സംഘം കാറിൽ എത്തി. ആദ്യം എടിഎം മുറിക്ക് പുറത്തെ സിസിടിവി ക്യാമറക്ക് എന്തോ വസ്തു സ്പ്രേ ചെയ്തു. പിന്നീട് അലാറം സെൻസറുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി. ഗ്യാസ് കട്ടറും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത് 29.69 ലക്ഷം രൂപ കവർന്നതിന്റെ ദൃശ്യങ്ങൾ കൗണ്ടറിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം പൂർത്തിയാക്കിയ ശേഷം ഇവർ എടിഎം മുറിയുടെ ഷട്ടർ അടച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.