വാഷിങ്ടണ്‍ : ഒരേ സമയത്താണ് ഇറാന്‍ സൈനിക കേന്ദ്രത്തിലും ആണവകേന്ദ്രത്തിലും ഇസ്രായേല്‍ ആക്രമണം നടത്തിയത്.ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് അസാധരണമായി പിസ ഓര്‍ഡറുകള്‍ നടക്കുന്നതായി പങ്കിട്ട എക്‌സ് പോസ്റ്റ്ചര്‍ച്ചയാകുന്നുണ്ട്.പെന്റഗണിനോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ പ്രധാന സൈനിക രാഷ്ട്രീയ സംഭവങ്ങള്‍ക്ക് മുന്‍പ് അസാധരണമായ വര്‍ദ്ധനവ് കാണിക്കാറുണ്ട് എന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നത്.ഫാസ്റ്റ് ഓര്‍ഡറുകളില്‍ പ്രത്യേകിച്ച് പിസ ഈ സമയത്താണ് വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.2024 ലെ ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷ സമയത്തും ഇത്തരത്തിലുളള ഒരു വര്‍ദ്ധനവ് കണ്ടിരുന്നു.' പിസ മീറ്റര്‍ ' ചര്‍ച്ചയാകുന്നത് 1991 ലെ ഗള്‍ഫ് യുദ്ധസമയത്താണ്.പ്രധാന സൈനിക നീക്കങ്ങളോ പ്രതിസന്ധികളോ നടക്കുന്നതിനുമുമ്പ് പെന്റഗണ്‍ പ്രദേശത്ത് പിസ ഓര്‍ഡറുകള്‍ വര്‍ദ്ധിക്കുന്നത് ഒരു സൂചനയായി കണക്കാക്കപ്പെടുന്നു.2003ലെ ഇറാഖ് യുദ്ധം,2011ലെ ബിന്‌ലാദന്റെ വധം,2020ലെ ഖാസിം സുലൈമാനിയുടെ വധം തുടങ്ങിയ സംഭവങ്ങള്‍ക്ക് മുമ്പും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.
ഇറാനെ ഞെട്ടിച്ച ആക്രമണം ; കുത്തനെ ഉയര്‍ന്ന് പെന്റഗണിലെ പിസ ഓര്‍ഡറുകള്‍
ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് അസാധരണമായി പിസ ഓര്‍ഡറുകള്‍ നടക്കുന്നതായി പങ്കിട്ട എക്‌സ് പോസ്റ്റ് ചര്‍ച്ചയാകുന്നുണ്ട്
New Update