ബലൂചിസ്ഥാനില്‍ ട്രെയിനില്‍ വന്‍ സ്‌ഫോടനം; നിരവധി മരണം

പാളത്തില്‍ സ്ഥാപിച്ചിരുന്ന ഒരു ഇംപ്രൊവൈസ്ഡ് സ്പ്ലോസീവ് ഉപകരണം (ഐഇഡി) ആണ് സ്ഫോടനത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്, ഇത് മൂലം ട്രെയിനിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റിയെന്നാണ് വിവരം.

author-image
Biju
New Update
train

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ജാഫര്‍ എക്സ്പ്രസില്‍ വീണ്ടും സ്ഫോടനം. നിരവധി പേരുടെ ജീവന്‍ നഷ്ടമായെന്നാണ് വിവരം. എന്നാല് മരണസംഖ്യ തിട്ടപ്പെടുത്താനായിട്ടില്ല.  

ബലൂചിസ്താന്‍ പ്രവശ്യയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള സുല്‍ത്താന്‍കോട്ട് പ്രദേശത്തിന് സമീപമാണ് ക്വെറ്റയിലേക്ക് പോകുന്ന ജാഫര്‍ എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്.

പാളത്തില്‍ സ്ഥാപിച്ചിരുന്ന ഒരു ഇംപ്രൊവൈസ്ഡ് സ്പ്ലോസീവ് ഉപകരണം (ഐഇഡി) ആണ് സ്ഫോടനത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്, ഇത് മൂലം ട്രെയിനിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റിയെന്നാണ് വിവരം.

സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തി ബലൂച് സ്വാതന്ത്ര പോരാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. പാക് സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ യാത്ര ചെയ്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ബലൂച് റിപ്പബ്ലിക് ഗാര്‍ഡ് വ്യക്തമാക്കി.

പാകിസ്ഥാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന സമയത്താണ് ട്രെയിന്‍ ആക്രമിക്കപ്പെട്ടത്. സ്ഫോടനത്തിന്റെ ഫലമായി നിരവധി സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു, കൂടാതെ ട്രെയിനിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റിയെന്ന് ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്സ് പ്രസ്താവനയില്‍ പറഞ്ഞു. 'ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിആര്‍ജി ഏറ്റെടുക്കുന്നു, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയെ സംഭവമുണ്ടായിരുന്നു. ഏകദേശം 400-ഓളം ട്രെയിന്‍ യാത്രക്കാരെയാണ് അന്ന് ബലൂച് ആര്‍മി ബന്ദികളാക്കിയത്.

pakistan