/kalakaumudi/media/media_files/2025/10/02/man-2025-10-02-17-46-25.jpg)
മാഞ്ചസ്റ്റര്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗില്‍ ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
മിഡില്‍ടണ്‍ റോഡിലെ ക്രംപ്സാലിലുള്ള ഹീറ്റന്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രഗേഷന്‍ സിനഗോഗിലാണ് കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയും കത്തിയുപയോഗിച്ചുമുള്ള ആക്രമണമുണ്ടായത്.
അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്.
ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റും മൂന്ന് പേര്‍ക്ക് കാറിടിച്ചുമാണ് പരിക്കേറ്റത്. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ സെക്യൂരിറ്റി ഗാര്‍ഡാണെന്നാണ് റിപ്പോര്‍ട്ട്.
ജൂതരുടെ വിശുദ്ധദിനമായ യോം കിപ്പുര്‍ ദിനത്തില്‍ രാവിലെ 9.30യോടെയാണ് ആക്രമണമുണ്ടായതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഡെന്മാര്‍ക്ക് സന്ദര്‍ശനം പാതിയില്‍ ഉപേക്ഷിച്ച് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അടിയന്തിര യോഗവും പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
