/kalakaumudi/media/media_files/2025/11/24/peshavar-2025-11-24-12-00-22.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണം.
അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ ( എഫ്‌സി) ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പാക് മാധ്യമ റിപ്പോർട്ടുകളും പറയുന്നു.
സംഭവത്തിൽ മൂന്ന് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പ്രദേശത്ത് രണ്ട് സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു
.സ്‌ഫോടനങ്ങളിൽ ആദ്യത്തേത് ക്യാംപിന്റെ പ്രധാന കവാടത്തിലും, രണ്ടാമത്തേത് ക്യാംപിന് അകത്തുമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
