സിഡ്‌നി ഷോപ്പിംഗ് മാളിൽ ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; മാനസിക രോഗിയാണെന്ന് സംശയം

വലിയ കത്തിയുമായി ഷോപ്പിംഗ് മല്ലിലേക്ക് ഓടിക്കയറിയ ഇയാൾ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ഉള്‍പ്പെടെ നിരവധിപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

author-image
Rajesh T L
Updated On
New Update
sidney

അക്രമിയെ വെടിവെച്ചിട്ട വനിതാ ഓഫീസർ, ആക്രമി നടന്നു നീങ്ങുന്ന ദൃശ്യം

Listen to this article
0.75x1x1.5x
00:00/ 00:00

സിഡ്‌നി: കഴിഞ്ഞ ദിവസം സിഡ്‌നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തിക്കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി ജോയല്‍ കൗച്ചെന്ന 40 കാരന് മാനസിക പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നെന്ന് പോലീസ് പറഞ്ഞു. വലിയ കത്തിയുമായി ഷോപ്പിംഗ് മല്ലിലേക്ക് ഓടിക്കയറിയ ഇയാൾ നിരവധിപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

ഏകദേശം ഒരുമണിക്കൂറോളം ഇയാൾ മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  അക്രമിയെ ഒടുവില്‍ വനിതാ പോലീസ് ഓഫീസറാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. അഞ്ച് സ്ത്രീകളും പുരുഷനുമാണ് ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.

sidney shopping mall