/kalakaumudi/media/media_files/2025/12/14/bondi-beach-terror-attack-kalakaumudi-2025-12-14-20-56-52.jpg)
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ രണ്ട് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 12 പേരാണ്. 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പ് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തോക്കുമായി വെടിയുതിര്‍ക്കുന്ന ഭീകരരില്‍ ഒരാളെ നിരായുധനായി കീഴ്‌പ്പെടുത്തുന്ന യുവാവിന് കൈയടി നല്‍കുകയാണ് ലോകം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഭീകരരില്‍ ഒരാള്‍ ബിച്ചില്‍ ആളുകളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയാണ്. ഇതോടെ യുവാവ് അക്രമിക്ക് നേരെ ഓടിയെത്തി കീഴ്‌പ്പെടുത്തിയ ശേഷം തോക്ക് പിടിച്ചുമാറ്റി. അപ്പോഴേക്കും യുവാവിനെ സഹായിക്കാനായി മറ്റുള്ളവര്‍ ഓടിയെത്തുന്നുണ്ട്.
BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls
— The Spectator Index (@spectatorindex) December 14, 2025
ജൂത ആഘോഷമായ ഹനൂക്കയ്ക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് മാരകമായി പരിക്കേറ്റു. ജൂതരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
