മെൽബൺ: 16വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കുന്ന ബിൽ പാസ്സാക്കി ഓസ്ട്രേലിയ. ടിക്‌ടോക്,ഫെയ്സ്ബുക്ക്, സ്‌നാപ് ചാറ്റ്,റെഡ്‌ഡിറ്റ്,എക്സ്,ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നതിലാണ് നിരോധനം.
ഗെയിമിങ്,മെസേജിങ് തുങ്ങി അക്കൗണ്ട് ഇല്ലാതെ ആക്സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾ ഇതിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്.ഫ്രാൻസ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 14 വയസിൽ താഴെ ഉള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയില്ല നിയമം ലഖിക്കുന്നവർക്ക് 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ പിഴ ചുമത്തും.എല്ലാ പ്രധാന പാർട്ടികളുടെയും പിന്തുണയോടെ ആണ് സഭ ബിൽ പാസ്സാക്കിയത്.
ബിൽ ഉടനെ പ്രാബല്യത്തിൽ വരുമെങ്കിലും പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും.ബില്ലിനെതിരെ രാജ്യത്ത് സമ്മിശ്ര പ്രതികരണമാണുള്ളത്.