/kalakaumudi/media/media_files/2025/12/13/irani-2025-12-13-16-27-54.jpg)
ടെഹ്‌റാൻ:ഒമാൻ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇറാനിൽ നിന്നുള്ള അനധികൃത എണ്ണക്കപ്പൽ അധികൃതർ പിടിച്ചെടുത്തു .
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 18 നാവികർ വെള്ളിയാഴ്ച അർധരാത്രി പിടികൂടിയ കപ്പലിലുണ്ടായിരുന്നു .
ആറ് മില്യൺ ലിറ്റർ ഡീസൽ ആണ് കപ്പലിലുണ്ടായിരുന്നതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കപ്പലിലെ എല്ലാ നാവിഗേഷൻ സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നുന്നുണ്ട് .
വെനസ്വേലയുടെ തീരത്ത് യുഎസ് ഒരു എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്തരത്തിൽ ഉള്ള പുതിയ സംഭവം ഉണ്ടായിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
