/kalakaumudi/media/media_files/2026/03/09/bahr2-2026-03-09-11-43-33.jpg)
മനാമ: ബഹ്റൈനിലെ സിത്ര മേഖല ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുഞ്ഞുങ്ങളടക്കം 32 പേര്‍ക്ക് പരിക്കേറ്റതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരും ബഹ്റൈന്‍ സ്വദേശികളാണ്.
പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉള്‍പ്പെടുന്നു. 17 വയസ്സുകാരിക്ക് തലയ്ക്കും കണ്ണിനും ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ടെന്നാണ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബഹ്റൈന് നേരെയുണ്ടായ ഈ ആക്രമണത്തെത്തുടര്‍ന്ന് എല്ലാ പ്രധാന ആശുപത്രികളിലെയും അടിയന്തര വിഭാഗങ്ങള്‍ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
