Students gather to protest the quota system in public service jobs and police, which killed at least six people and injured dozens more in Barishal, Bangladesh
അബുദാബി : ബംഗ്ലാദേശിലെ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിലും ബംഗ്ലാദേശ് പൗരന്മാര്‍ കൂട്ടംകൂടി പ്രതിഷേധിച്ചതില്‍ ശിക്ഷ വിധിച്ച് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി. മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ജീവപര്യന്തം തടവും 54 പേര്‍ക്ക് ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. 53 പേര്‍ക്ക് 10 വര്‍ഷം തടവും നാടുകടത്തലും ഒരാള്‍ക്ക് 11 വര്‍ഷം തടവും നാടുകടത്തലുമാണ് ശിക്ഷ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ യുഎഇയില്‍ തെരുവില്‍ ഇറങ്ങി നാശനാഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസിലാണ് നടപടി എടുത്തത്. സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.