/kalakaumudi/media/media_files/2026/02/13/tharik3-2026-02-13-08-10-38.jpg)
ധാക്ക: ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്ക് (ബിഎന്‍പി) വിജയം. 300 അംഗ പാര്‍ലമെന്റില്‍ ബിഎന്‍പി സഖ്യം 209 സീറ്റുകള്‍ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയാകും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് രാജ്യം ഭരിച്ചത്.
ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന 'ജൂലൈ ചാര്‍ട്ടര്‍' നടപ്പാക്കണോയെന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തി. ആകെ 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
