ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കി

വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന് കത്തു നൽകിയതായി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ ഉപദേശകൻ തൗഹീദ് ഹുസൈൻ സ്ഥിരീകരിച്ചു.

author-image
Devina
New Update
haseena sheikh

ധാക്ക: അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യൻ സർക്കാരിന് ഔദ്യോഗികമായി കത്തു നൽകി.

നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടർന്ന് 2024 ഓഗസ്റ്റിൽ രാജ്യം വിട്ടോടി ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് .

 അന്താരാഷ്ട്ര കോടതി ശിക്ഷിച്ച ഷെയ്ഖ് ഹസീനയെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പ്രക്ഷോഭങ്ങൾ ശക്തമായിരിക്കുകയാണ്.

വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന് കത്തു നൽകിയതായി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ ഉപദേശകൻ തൗഹീദ് ഹുസൈൻ സ്ഥിരീകരിച്ചു.