/kalakaumudi/media/media_files/2026/02/12/bngla-2026-02-12-08-36-22.jpg)
ധാക്ക: ബംഗ്ലദേശില്‍ പൊതുതിരഞ്ഞെടുപ്പും ദേശീയ ഹിതപരിശോധനയും ആരംഭിച്ചു. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ്. ഇന്ന് രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന 'ജൂലൈ ചാര്‍ട്ടര്‍' നടപ്പാക്കണോയെന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തുന്നുണ്ട്.
ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) ജമാഅത്തെ ഇസ്ലാമിനാഷനല്‍ സിറ്റിസന്‍ പാര്‍ട്ടി (എന്‍സിപി) സഖ്യവും തമ്മിലാണ് മത്സരം. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഇടക്കാല സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ആകെ 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
