ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി ബംഗ്ലാദേശ്; ഹസീനയ്ക്ക് 21 വര്‍ഷം കഠിന തടവ്

ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്ക് അഞ്ചു വര്‍ഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു.

author-image
Biju
New Update
shekh

ധാക്ക: ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മൂന്നു വ്യത്യസ്ത അഴിമതി കേസുകളില്‍ കൂടി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂര്‍ബാചലിലെ രാജുക് ന്യൂ ടൗണ്‍ പ്രോജക്ടിനു കീഴില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളില്‍ ആകെ 21 വര്‍ഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിനു ശിക്ഷിച്ചത്. 

ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്ക് അഞ്ചു വര്‍ഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകള്‍ സൈമ വാസിദ് പുതുലിനും അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷന്‍ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ ആറ് കേസുകളായിരുന്നു ഫയല്‍ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളില്‍ ഡിസംബര്‍ ഒന്നിന് വിധി പറയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2024 ജൂലായിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റംകൃത്യം ചെയ്തെന്ന കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചത്. ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നല്‍കിയ അഭ്യര്‍ഥന പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.