ബംഗ്ലാദേശ് പാകിസ്ഥാന്‍ ഭായി ഭായി ; നീരീക്ഷണം ശക്തമാക്കി ഇന്ത്യ

ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ ബംഗ്ലാദേശില്‍ പിടിമുറുക്കാന്‍ പാകിസ്ഥാന്‍. പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും.ബംഗ്ലാദേശ്-പാക് സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലെ ചര്‍ച്ചകളിലും വര്‍ധനവുണ്ടായി

author-image
Rajesh T L
New Update
ww

ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ ബംഗ്ലാദേശില്‍ പിടിമുറുക്കാന്‍ പാകിസ്ഥാന്‍. പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും.ബംഗ്ലാദേശ്-പാക് സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലെ ചര്‍ച്ചകളിലും വര്‍ധനവുണ്ടായി.അയല്‍പക്കത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഹസീനയെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ബംഗ്ലാദേശിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.ബംഗ്ലാദേശില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

മേഖലയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.ബംഗ്ലദേശിനോടുള്ള ഇന്ത്യയുടെ സമീപനം സൗഹൃദബന്ധം നിലനിര്‍ത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് അനാലിസിസ് മേജര്‍ ജനറല്‍ ഷാഹിദ് അമീര്‍ അഫ്സറും മറ്റ് ചില ഉദ്യോഗസ്ഥരുമാണ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്.ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാന്‍ പര്യടനം നടത്തുകയും മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് ശേഷമാണ് പാക് സൈനിക ഉദ്യോഗസ്ഥരുടെ ധാക്ക സന്ദര്‍ശനത്തില്‍ തീരുമാനമായത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഡി-8 ഉച്ചകോടിക്കെത്തിയപ്പോള്‍ കെയ്റോയില്‍ കൂടിക്കാഴ്ച നടത്തി.1971ലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബംഗ്ലാദേശ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

bengladesh pakisthan muhammad yunus shaikh hasina