വധശിക്ഷയ്ക്ക് വിധിച്ച ജമാത്ത ഇസ്ലാമി നേതാവിനെ മോചിപ്പിച്ച് ബംഗ്ലാദേശ് സുപ്രീംകോടതി

സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ഇയാളെ ജയില്‍ മോചിതനാക്കി.2014 ല്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

author-image
Sneha SB
New Update
AZLAM

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് കൂട്ടക്കൊലയ്ക്ക നേതൃത്വം നല്‍കിയ ജമാത്ത ഇസ്ലാമി നേതാവ് എടിഎം അസ്ഹറുള്‍ ഇസ്ലാമിയെ വിട്ടയച്ച്് ബംഗ്ലാദേശ് സുപ്രീംകോടതി. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ഇയാളെ ജയില്‍ മോചിതനാക്കി.2014 ല്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.കെരാനിഗഞ്ചിലെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ മോചന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം,ഇയാളെ പരിശോധനയ്ക്കായി ബംഗ്ലാദേശ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കൊണ്ടുപോയി, പരിശോധന പൂര്‍ത്തിയാക്കിയ ശേഷം രാവിലെ 9.30 ഓടെ ഇസ്ലാമിയെ വിട്ടയച്ചു.1971 ഏപ്രിലില്‍ ജറുര്‍ബീല്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടു. 1,256 നിരപരാധികളായ സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തുകയും 13 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവമായിരുന്നു രംഗ്പൂര്‍ ഡിവിഷനില്‍ നടന്നത്.മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച സുപ്രീം കോടതിയുടെ അപ്പീല്‍ അതോറിറ്റിയാണാ മെയ് 27 ന് ഇയാളെ കുറ്റവിമുക്തനാക്കിയത്.

bengladesh