ഷേഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ പൂട്ട്; നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി

രാജ്യത്തെ എല്ലാ എമിഗ്രേഷൻ കൗണ്ടറുകൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകി.ഷേഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർക്ക് നൽകിയ നയതന്ത്ര പാസ്പോർട്ടുകളും റദ്ദാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
sheikh hassina

bangladeshs interim government revoke diplomatic passports of sheikh hasina

Listen to this article
0.75x 1x 1.5x
00:00 / 00:00

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട്  റദ്ദാക്കി ഇടക്കാല സർക്കാർ. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.രാജ്യത്തെ എല്ലാ എമിഗ്രേഷൻ കൗണ്ടറുകൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകി.ഷേഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർക്ക് നൽകിയ നയതന്ത്ര പാസ്പോർട്ടുകളും റദ്ദാക്കിയിട്ടുണ്ട്.ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സ്വീകരിച്ച നടപടികളിൽ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും നടന്നുവെന്നാരോപിച്ച് ഷേഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലിൽ മൂന്ന് കേസുകൾ കൂടി ഫയൽ ചെയ്തു.

പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബമാണ് പുതിയ കേസുകൾ ഫയൽ ചെയ്തത്. കേസുകളിൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ അതാവുർ റഹ്‌മാൻ പറഞ്ഞു. ഷേഖ് ഹസീനയ്ക്കും അവാമി ലീഗ് നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ മറ്റ് 76 പേർക്കുമെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിഭാഷകൻ ഹജ്ജത്ഉൾ അസ്ലാം ഖാനും അന്ത്രാഷ്ട്ര ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു.

ഇതടക്കം ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലിൽ ഫയൽ ചെയ്ത കേസുകളുടെ എണ്ണം ഏഴായി ഉയർന്നു.ബംഗ്ലാദേശിലെ സിൽഹട്ട് നഗരത്തിൽ പ്രകടനത്തിനുനേരെ വെടിവയ്പുണ്ടായ സംഭവത്തിൽ ഷേഖ് ഹസീനയ്ക്കും 86 പേർക്കും എതിരെ കേസെടുത്തു.ഓഗസ്റ്റ് നാലിന് പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെ റാലിക്കുനേരെ നടന്ന വെടിവയ്പിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഷേഖ് ഹസീനയ്ക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതകക്കേസുകളാണ്.

ഷേഖ് ഹസീനയുടെ സഹോദരി ഷേഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്‌മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്‌മാൻ, ഹസീനയുടെ ഉപദേശകനായിരുന്ന സൽമാൻ എഫ് റഹ്‌മാൻ തുടങ്ങിയവരും കേസിൽ പ്രതികളാണ്.ബംഗ്ലാദേശിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടർന്ന് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. വിചാരണക്കായി ഷേഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

diplomatic passport bangladesh sheikh hasina bangladesh interim government