ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇഷുറൻസും; ചരിത്രം സൃഷ്ടിച്ചു ബെൽജിയം

പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും.

author-image
Subi
New Update
sex work

ബ്രസൽസ്: ചരിത്രം സൃഷ്ടിച്ച് ബെൽജിയം.ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇഷുറൻസും നൽകുന്ന ആദ്യരാജ്യമായി  ബെൽജിയം.പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. 2022 ൽ ബെൽജിയം ലൈംഗിക തൊഴി കുറ്റകൃത്യമല്ലാതാക്കിയിരുന്നു.

ലൈംഗിക തൊഴിലാളികളെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയില്‍നിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലര്‍ക്കും രോഗങ്ങള്‍ ബാധിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ളവ നിലവില്‍ വരുന്നത് വലിയ ഗുണകരമാകും.

ഒരു കോടിയിലധികം ലൈംഗിക തൊഴിലാളിക ലോകത്താകമാനം ഉണ്ടെന്നാണ് കണക്ക്. ജര്‍മനി, ഗ്രീസ്, നെതര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നിയമപ്രാബല്യം നല്‍കിയിട്ടുണ്ടെങ്കിലും തൊഴില്‍ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യം ബെല്‍ജിയമാണ്. ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴില്‍ കൊണ്ടുവരണമെന്നും ലൈംഗികതൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

belgium