മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ; പ്രവാസികള്‍ക്ക് ഗുണം ചെയ്യും?

രൂ​പ​യു​ടെ മൂ​ല്യം താ​ഴ്ന്ന​തോ​ടെ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ കു​വൈ​ത്ത് ദീ​നാ​ർ അ​ട​ക്ക​മു​ള്ള ജി.​സി.​സി ക​റ​ൻ​സി​ക​ൾ മുകളിലേക്കെത്തി. ചൊ​വ്വാ​ഴ്ച ഒ​രു കു​വൈ​ത്ത് ദീ​നാ​റി​ന് 293 ഇ​ന്ത്യ​ൻ രൂ​പ​ക്കു​മു​ക​ളി​ൽ കുതിച്ചുയർന്നു.

author-image
Ashraf Kalathode
Updated On
New Update
Rupa

കു​വൈ​ത്ത് സി​റ്റി: അമേരിക്കൻ ഡോ​ള​റി​നെ​തി​രെ രൂ​പ റെ​ക്കോ​ർ​ഡ് ത​ക​ർ​ച്ച നേ​രി​ട്ട​തോ​ടെ കു​വൈ​ത്ത് ദീ​നാ​ർ വി​നി​മ​യ നി​ര​ക്കി​ൽ കു​തി​ച്ചു​യ​ർ​ന്ന് ശക്തമായ നിലയിലേക്ക്. തി​ങ്ക​ളാ​ഴ്ച ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ 34 പൈ​സ ഇ​ടി​ഞ്ഞ് രൂ​പ 89.79 എ​ന്ന നി​ല​യി​ലെ​ത്തി. 89.53 എ​ന്ന നി​ല​യി​ലാ​ണ് രൂ​പ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. രൂ​പ​യു​ടെ നാളിതുവരെ ഉള്ളതിൽ ഏറ്റവും താ​ഴ്ച​ന്ന നി​ല​വാ​ര​മാ​ണ് ഇന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രൂ​പ​യു​ടെ മൂ​ല്യം താ​ഴ്ന്ന​തോ​ടെ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ കു​വൈ​ത്ത് ദീ​നാ​ർ അ​ട​ക്ക​മു​ള്ള ജി.​സി.​സി ക​റ​ൻ​സി​ക​ൾ മുകളിലേക്കെത്തി. ചൊ​വ്വാ​ഴ്ച ഒ​രു കു​വൈ​ത്ത് ദീ​നാ​റി​ന് 293 ഇ​ന്ത്യ​ൻ രൂ​പ​ക്കു​മു​ക​ളി​ൽ കുതിച്ചുയർന്നു. രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ കു​വൈ​ത്ത് ദീ​നാ​റി​ന്റെ ഇടക്കാലത്തുണ്ടായ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, ഒ​മാ​ൻ ക​റ​ൻ​സി​ക​ളി​ലും രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച വ​ലി​യ കു​തി​പ്പു​ണ്ടാ​യി. ശ​മ്പ​ളം കി​ട്ടു​ന്ന സ​മ​യ​ത്ത് മാ​സ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യ നി​ര​ക്ക് ഉ​യ​ർ​ച്ച മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യി. അ​നു​കൂ​ല സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് മി​ക്ക പ്ര​വാ​സി​ക​ളും നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ൻ ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ബാങ്ക് ലോൺ എടുത്തും കടം കേറിയും കഴിയുന്നവർ പണമയക്കാൻ നയാപൈസയില്ലാത്ത നിരാശയിലുമാണ്.  ഉ​യ​രു​ന്ന വ്യാ​പാ​ര​ക​മ്മി, ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​റാ​റി​ലെ കാ​ല​താ​മ​സം, പ​രി​മി​ത​മാ​യ കേ​ന്ദ്ര ബാ​ങ്ക് ഇ​ട​പെ​ട​ൽ എ​ന്നി​വ​യാ​ണ് രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യി എടുത്തുകാണിക്കുന്നത്. 

expatriate workers