ശത്രുവായാല്‍ പോലും അഭയം തേടിവരുന്നവരെ ആട്ടിപ്പായിക്കുന്ന സംസ്‌കാരം ഒരിക്കലും കാണിക്കാത്ത രാജ്യമാണ് ഇന്ത്യ.... നാളിതുവരെ അത് തെളിയിച്ചിട്ടുമുണ്ട്. അതിഥി ദേവോ ഭവ!... എന്ന ആപ്തവാക്യം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തില്‍ അത് ഇന്ത്യ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അങ്ങോട്ടും അങ്ങനെയായിരിക്കും അതുകൊണ്ടാണ് ജന്മത്ത് പുറത്തറങ്ങാത്ത വകുപ്പുകളടക്കം ചുമത്തി 300ലധികം കേസെടുത്ത് അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടും അവരെ വിട്ടുകൊടുക്കാന്‍ തയാറാകാത്തതും. ദൈലൈലാമയടക്കമുള്ളവര്‍ അതിഥി സത്കാരത്തിന്റെ പ്രതീകങ്ങളാണ് ഇന്നും.
എന്നിട്ടും അത്തരം നിലപാട് സ്വീകരിക്കുന്ന ഇന്ത്യയോട് പ്രതികാരം ചെയ്യാനിറങ്ങിത്തിരിച്ച ബംഗ്ലാദേശിന് അറിയില്ല... ഇന്ത്യ കൈവിട്ടാല്‍ അവര്‍ക്കും അതോഗതിയായിരിക്കുമെന്നത്. താത്കാലിക സൗഹൃദമെന്ന ഓമനപ്പേരില്‍ ചൈന ഇപ്പോള്‍ കൂട്ടുകൂടിയിട്ടുണ്ടെങ്കിലും ബംഗ്ലാദേശിനെ ഇളക്കിവിട്ട് പണിയുന്ന പാരയുടെ പിന്നില്‍ ചൈനയാണെന്നാണ് നയതന്ത്രവിദഗ്ദ്ധതരുടെ വിലയിരുത്തല്‍.
ഏറ്റവും പുതിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ബംഗ്ലാദേശിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ സത്യം കൊണ്ടു നേരിടുകയെന്നാണ് മുഹമ്മദ് യൂനസിന്റെ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിന് അനുകൂലമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമെന്നുമാണ് പ്രധാനമന്ത്രി യുനൂസിന്റെ മുഖ്യ ഉപദേഷ്ടാവും പ്രസ് സെക്രട്ടറിയുമായ ഷഫീഖുല്‍ ആലം പറയുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങളും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നുണകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തെറ്റായ പ്രചരണങ്ങളെ നിരവധി ബംഗ്ലാദേശി മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ആലം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യക്കാര്‍ കൂടുതല്‍ മിടുക്കരാണെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അവരേക്കാള്‍ മിടുക്കന്‍മാര്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നുണ്ടെന്ന് മനസിലാക്കണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏറ്റവും മികച്ച വിപ്ലവത്തിലൂടെ അവര്‍ സ്വേച്ഛാധിപരത്തെ പുറത്താക്കിയെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആലം പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്ക സര്‍വകലാശാല കാമ്പസില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍.
ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്നും ബംഗ്ലാദേശില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസിനെ നിരോധിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ബംഗ്ലാദേശില്‍ ഇന്ത്യ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മതപരമായ വ്യത്യാസങ്ങള്‍ മുതലെടുക്കുകയാണെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഇരട്ടത്താപ്പാണെന്നാണ് പ്രധാന ആരോപണം. ഇന്ത്യയിലെ മാധ്യമങ്ങള്‍ ബംഗ്ലാദേശിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതായും കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു നേതാവ് ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ബംഗ്ലാദേശിന്റെ പ്രതികരണം. ഇന്ത്യ അനാവശ്യ ആശങ്ക തുടരുകയാണെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ പറയുന്നത്.
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നേരെ നിരവധി ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഇതുവരെ പശ്ചാത്താപമോ നാണക്കേടോ പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യയുടെ ഈ ഇരട്ടത്താപ്പ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് ഇങ്ങനെയാണ് നസ്രുള്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഇത്തരം പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളും ഇന്ത്യയില്‍ നിന്നും ഉയരുന്നുണ്ട്. മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മാലിദ്വീപിന് ഒടുവില്‍ ഇന്ത്യയുടെ കാലുപിടിച്ചാണ് പ്രശ്‌നത്തില്‍ നിന്നും തടിയൂരേണ്ടി വന്നത്. പുതയ സാഹചര്യത്തില്‍ ബംഗ്ലാദേശിനും അതേഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
