/kalakaumudi/media/media_files/2025/07/05/bdds-2025-07-05-16-38-08.jpg)
ന്യൂയോര്‍ക്ക്: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് അമേരിക്കയില്‍ ചര്‍ച്ചയാവുകയാണ്. അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ ജൂലൈ നാലിന് ആഘോഷം നടക്കുന്നതിനിടെ കാലിഫോര്‍ണിയയിലെ മാലിബുവിലുള്ള മകന്‍ ഹണ്ടറിന്റെ വീടിനടുത്ത് ബീച്ചില്‍ സമയം ചെലവഴിക്കുന്നതിനിടെ കസേരയില്‍ ഇരിക്കാന്‍ പാടുപെടുന്ന ബൈഡന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. മുമ്പ് പല വേദികളിലും നടക്കുന്നതിനിടെ വീഴുന്ന ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷവും ആശങ്ക ഉന്നയിച്ചിരുന്നു.
എന്നാല്‍ കുംബസമേതമുള്ള പരിപാടിയായിരുന്നുവെന്നാണ് അദ്ദേഹമുവാമയി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഭാര്യ ജില്‍ ബൈഡനും ചെറുമക്കളായ ഫിന്നഗനും ബ്യൂ ബൈഡന്‍ ജൂനിയറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ വിവാദവും ആരംഭിച്ചിരിക്കുകയാണ്. കസേര ഉറപ്പിക്കാന്‍ പാടുപെടുന്നതിനിടെ കുഴഞ്ഞുവീഴുന്ന ബൈഡന്റെ രീതി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കുന്നതാണെന്നും അവസാന നാളുകളില്‍ അദ്ദേഹം ഇടപെട്ട പല ഭരണകാര്യങ്ങളും സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതിലേക്ക് വിളിച്ചം വീശുന്നതാണ് 2024 ല്‍ സിഎന്‍എന്‍ അടക്കമുള്ള ചില മാദ്ധ്യമപ്രവര്‍ത്തകരുടെ പുസ്തകം പുറത്തുവന്നത്. അന്ന് ഭരണകാലത്ത് ഓര്‍മ്മക്കുറവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബൈഡനെ അലട്ടിയിരുന്നതായി ഇവര്‍ പറയുന്നുണ്ട്.