/kalakaumudi/media/media_files/2025/04/01/miIWQRI3AFehFSChIULo.jpg)
waste
മാലിന്യശേഖരണ തൊഴിലാളികള്‍ സമരത്തിലായതോടെ ബ്രിട്ടണിലെ രണ്ടാമത്തെ വലിയ നഗരമായ ബിര്‍മിങ്ഹാമിന്റെ വഴിയോരങ്ങള്‍ മാലിന്യക്കൂമ്പാരങ്ങളാല്‍ നിറഞ്ഞ സാഹചര്യത്തെ 'പ്രധാന പ്രശ്‌നമായി ' ഭരണകൂടം അറിയിച്ചു.
ഡിസംബര്‍ 2024- ഓടെ തന്നെ മാലിന്യശേഖരണ തൊഴിലാളികളും അധികൃതരും തമ്മില്‍ അധിക വേതനം നിര്‍ത്തലാക്കിയതിനെതിരെയും, അധിക സമയ ജോലിക്കെതിരെയും, മാലിന്യ ശേഖരണത്തിന് വേണ്ടത്ര പ്രാധാന്യം നല്കാത്തതിലെതിരെയും പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാല്‍ 2025-ല്‍ യുണൈറ്റ് ദി യൂണ്യല്‍ എന്ന ട്രേഡ് യൂണിയല്‍ ഈ തൊഴിലാളികളെ പിന്തുണച്ചതോടു കൂടിയാണ് സമരം ശക്തമായത്.
എന്നാല്‍ സിറ്റി കൗണ്‍സില്‍, എല്ലാ മാലിന്യശേഖരണ തൊഴിലാളികളേയും അതേ വേതനത്തോടെ തന്നെ, സിറ്റിയില്‍ സാമ്പത്തിക ബാധ്യത വരുത്താത്ത തരത്തില്‍, അവര്‍ക്ക് പുതിയൊരു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
'ഇങ്ങനൊരു അവസ്ഥ നഗരത്തിനു വന്നത് വിഷമകരമാണ്. പക്ഷെ സിറ്റിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് തുടരാന്‍ സാധിക്കില്ല.'എന്ന് ബിര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ ലീഡര്‍ ജോണ്‍ കോട്ടണ്‍ പറഞ്ഞു.
ഇതിനോടകം തന്നെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ മാലിന്യം നിറഞ്ഞ നഗരത്തിന്റെ വിവിധ ചിത്രങ്ങള്‍ പ്രചരിച്ചു കഴിഞ്ഞു.