/kalakaumudi/media/media_files/2026/01/20/kabul2-2026-01-20-08-48-47.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. 7 പേര്‍ കൊല്ലപ്പെട്ടു.13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
എംബസികളും ഷോപ്പിങ് കോംപ്ലക്‌സുകളും ഓഫീസ് ബില്‍ഡിങ്ങുകളും സ്ഥിതി ചെയ്യുന്ന ഷെഹര്‍ - ഇ - നവ് എന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. കാബൂളില്‍ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കുന്ന ഇടത്താണ് സ്‌ഫോടനമുണ്ടായത്.
ഒരു ഹോട്ടലിനെ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
