ഷാങ്ഹായ്: ചൈനയിൽ വു നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഗുയിഷോയിൽ ഞായർ ഉച്ചകഴിഞ്ഞായിരുന്നു അപകടം. നാല് യാത്രാ ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന 84 പേരാണ് വെള്ളത്തിൽ വീണതെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ മധ്യ ചൈനയിൽ ബോട്ട് അപകടത്തിൽ പതിനൊന്ന് പേർ മരിച്ചിരുന്നു. ചൈനയിലെ ഏറ്റവും നീളം കൂടിയ രണ്ട് നദികളിൽ ഒന്നായ യാങ്‌സിയുടെ പോഷകനദിയാണ് വു. നദിയിൽ മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുണ്ടായതിനെ തുടർന്നാണ് ബോട്ടുകൾ മറിഞ്ഞത്.