/kalakaumudi/media/media_files/2026/01/27/muscat-2026-01-27-19-11-03.jpg)
മസ്‌കത്ത്: മസ്‌കത്തിലെ മത്ര തുറമുഖത്ത് വിനേദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മുന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഫ്രഞ്ച് വിനോദ സഞ്ചാരികളുടെ ബോട്ടാണ് അപകടത്തില്‍പെട്ടതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.
മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് 2.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. മത്രയിലെ ബന്ദര്‍ അല്‍ റൗദയില്‍ നിന്നും ദമാനിയത്ത് ദ്വീപുകളിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടം നടക്കുമ്പോള്‍ ടൂര്‍ ഗൈഡും ബോട്ട് ക്യാപ്റ്റനും പുറമെ 25 ടൂറിസ്റ്റുകളാണ് ബോട്ടിലുണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കടല്‍ പ്രക്ഷുബ്ധമായതും സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കി. മുഴുവന്‍ ആളുകളെയും കരക്കെത്തിച്ചതായും അപകടത്തില്‍പെട്ടവര്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം, അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
