വീണ്ടും മെയ് ഡേ സന്ദേശം; അമേരിക്കയില്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഷിങ്ടന്‍ ഡളസ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോള്‍ ഇടത് എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു

author-image
Biju
New Update
flight

വാഷിങ്ടന്‍: 5000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ എന്‍ജിന്‍ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടന്‍ ഡളസ് വിമാനത്താവളത്തിലാണ് സംഭവം. ജര്‍മനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനമാണ് ജൂലൈ 25ന് നിലത്തിറക്കിയത്. അഹമ്മാദാബാദില്‍ അപകടത്തില്‍പ്പെട്ടതും ബോയിങിന്റെ ഡ്രീംലൈനര്‍ വിമാനമായിരുന്നു. 

വാഷിങ്ടന്‍ ഡളസ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോള്‍ ഇടത് എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു. നിറയെ ഇന്ധനമുണ്ടായിരുന്നതിനാല്‍ അടിയന്തര ലാന്‍ഡിങ് നടത്തിയാല്‍ അപകട സാധ്യതയുള്ളതിനാല്‍ രണ്ടര മണിക്കൂറോളം പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞതിനു ശേഷമാണ് ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദിലെ അപകടത്തില്‍ 260 പേരാണ് മരിച്ചത്. ഒറ്റ യാത്രക്കാരന്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12ന് 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന് 32 സെക്കന്‍ഡിനകം വിമാനത്താവളത്തിനടുത്തുള്ള മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കു തകര്‍ന്നുവീണു കത്തുകയായിരുന്നു. 

ബോയിങ് 7878 ഡ്രീംലൈനര്‍ us