/kalakaumudi/media/media_files/2025/09/30/pak-2025-09-30-14-56-59.jpg)
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വെറ്റയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ മേഖലയില്‍ ശക്തമായ വെടിവയ്പ്പും നടന്നു. സ്‌ഫോടനത്തിലും വെടിവയ്പ്പിലും ആയി 10 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയരുമെന്നാണ് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്
നഗരത്തിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ഗൂണ്‍ റോഡിന് സമീപമുള്ള സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും തകര്‍ന്നു. പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സ്ഥലത്തെത്തി, സുരക്ഷാ സേന പ്രദേശം വളഞ്ഞു. ഫ്രോണ്ടിയര്‍ കോര്‍പ്സിലെ (എഫ്സി) ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ബലൂചിസ്ഥാന്‍ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കര്‍ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, സ്റ്റാഫ് നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണസംഖ്യ വലിയതോതില്‍ ഉയരുമെന്നാണ് സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
