പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 13 മരണം, 25 പേർക്ക് പരിക്ക്

പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് ഓപ്പറേഷൻസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലോച്ച് പറഞ്ഞു.

author-image
Vishnupriya
Updated On
New Update
death

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു സ്ഫോടനം. സംഭവത്തിൽ 25 പേർക്ക് പരുക്കേറ്റു. 

പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് ഓപ്പറേഷൻസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലോച്ച് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

pakistan railway station bomb blast