ബോക്‌സിങ് ഡേ പോരാട്ടം;ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത രണ്ട് ടെസ്റ്റുകളിലും 19കാരനായ കോണ്‍സ്റ്റാസ് മുതിര്‍ന്ന ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഇന്നിങ്‌സ് തുടങ്ങും.

author-image
Subi
New Update
austrelia

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ടീമില്‍ കൗമാരക്കാരനായ ഓപ്പണറെ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. 26 മുതലാണ് (ബോക്‌സിങ് ഡേ പോരാട്ടം) പരമ്പരയിലെ നാലാം ടെസ്റ്റ്.

അടുത്ത രണ്ട് ടെസ്റ്റുകളിലും 19കാരനായ കോണ്‍സ്റ്റാസ് മുതിര്‍ന്ന ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഇന്നിങ്‌സ് തുടങ്ങും.ഇന്ത്യക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയെ ഒഴിവാക്കിയാണ് പകരം കൗമാര താരം സാം കോണ്‍സ്റ്റാസ് ടീമിലെത്തിച്ചത്. ഖവാജയും ഫോം കിട്ടാതെ ഉഴലുകയാണ്.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം എക്‌സ്പ്രസ് പേസര്‍ ജെയ് റിച്ചാര്‍ഡ്‌സനേയും ടീമിലേക്ക് തിരികെ വിളിച്ചു. സീന്‍ അബ്ബോട്ട്, ബ്യു വെബ്‌സ്റ്റര്‍ എന്നിവരും ടീമിലുണ്ട്. പരിക്കേറ്റ് പുറത്തായ ജോഷ് ഹെയ്‌സല്‍വുഡിനെ പരിഗണിച്ചില്ല.

 

ഇന്ത്യക്കെതിരായ പരമ്പരയില്‍ പെര്‍ത്തിലാണ് മക്‌സ്വീനി അരങ്ങേറിയത്. എന്നാല്‍ മൂന്ന് ടെസ്റ്റിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിനായില്ല. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്കു മുന്നില്‍ താരം നിരന്തരം അടിയറവ് പറഞ്ഞു.

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, സീന്‍ അബ്ബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജെയ് റിച്ചാര്‍ഡ്‌സന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യു വെബ്‌സ്റ്റര്‍.

test cricket australia