/kalakaumudi/media/media_files/2025/08/07/pit-2-2025-08-07-13-01-58.jpg)
വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിന്റെ മാതാവ് എട്ട (84) അന്തരിച്ചു. വിയോഗവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകരാണ് അത് ഏറ്റെടുത്തത്.
ബ്രാഡ് പിറ്റിന്റെ സഹോദരന്‍ ഡഗ് പിറ്റിന്റെ മകള്‍ സിഡ്നിയാണ് വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്.
'എന്റെ പ്രിയപ്പെട്ട ഗ്രാമി, ജെയ്ന്‍ എട്ട, നിങ്ങളെ പരിയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല, എവിടെയായിരുന്നാലും നിങ്ങള്‍ സന്തോഷവതിയായിരിട്ടക്കെ... നിങ്ങള്‍ക്ക് പാടാനും നൃത്തം ചെയ്യാനും പെയിന്റ് ചെയ്യാനും എല്ലാ വിനോദങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.' ഇങ്ങനെയായിരുന്നു അവരുടെ കുറിപ്പ്.
ഒരു സ്വകാര്യ ട്രക്കിങ് കമ്പനി ഉടമായായ വില്യമാണ് എട്ടയുടെ ഭര്‍ത്താവ്. ബ്രാഡ് പിറ്റിനെ കൂടാതെ ഡഗ്, ജൂലി എന്നീ മക്കളും എട്ട വില്യം ദമ്പതിമാര്‍ക്കുണ്ട്. മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡിലായിരുന്നു താമസം. എട്ടയുടെ വിയോഗത്തില്‍ ഹോളിവുഡ് ലോകം മുഴുവന്‍ അനുശോചിക്കുകയാണ്.
പുതിയ ചിത്രം എഫ് 1 വമ്പന്‍ വിജയമായതിന്റെ ആഘോഷത്തിലായിരുന്നു പിറ്റ്. അതിനിടെയാണ് മാതാവിന്റെ വിയോഗവും സംഭവിച്ചിരിക്കുന്നത്. താരം പുതിയ വീട് വാങ്ങിയ വാര്‍ത്ത കുറച്ചുദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. യുഎസ്സിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ആഞ്ജലീസിലാണ് ബ്രാഡ് പിറ്റ് വീട് വാങ്ങിയത്. 1.2 കോടി ഡോളര്‍ (ഇന്നത്തെ നിരക്ക് പ്രകാരം ഏകദേശം 105.29 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാണ് 'ഫൈറ്റ് ക്ലബ്ബ്' താരം വീട് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
സ്പാനിഷ് ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ വീട് ബ്രാഡ് പിറ്റ് വാങ്ങിയത് കില്ലേഴ്സ് എന്ന റോക്ക് ബാന്‍ഡിലെ മുന്‍നിര ഗിറ്റാറിസ്റ്റായ ഡേവ് ക്യൂനിങ്ങിന്റേയും ഭാര്യയുടേയും പക്കല്‍ നിന്നാണ്. ഹോളിവുഡ് ഹില്‍സിലെ ഔട്ട്പോസ്റ്റ് എസ്റ്റേറ്റ്സിലാണ് ബ്രാഡ് പിറ്റ് വാങ്ങിയ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ സെലിബ്രിറ്റികള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്.
8,385 സ്‌ക്വയര്‍ ഫീറ്റുള്ള പടുകൂറ്റന്‍ വീട്ടില്‍ ആറ് കിടപ്പുമുറികളാണുള്ളത്. 1989-ലാണ് വീട് നിര്‍മ്മിച്ചത്. വീട്ടില്‍ നിന്ന് നോക്കിയാല്‍ നഗരഹൃദയം മുതല്‍ ശാന്തസമുദ്രം വരെ കാണാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പുറത്ത് നീന്തല്‍ക്കുളം, പച്ചക്കറിത്തോട്ടം, ബാര്‍ബിക്യൂ ഏരിയ എന്നിവയെല്ലാമുണ്ട്.
വ്യത്യസ്ത ശൈലിയില്‍ നിര്‍മ്മിച്ച വീടുകളോട് വളരെയേറെ താത്പര്യമുള്ളയാളാണ് ബ്രാഡ് പിറ്റ്. കാര്‍മല്‍ ഹൈറ്റ്സിലെ വീട് അദ്ദേഹം 2022-ല്‍ വാങ്ങിയത് നാല് കോടി ഡോളര്‍ ചെലവിട്ടാണ്. ദീര്‍ഘകാലം താമസിച്ച ലോസ് ഫെലിസിലെ വീട് ബ്രാഡ് പിറ്റ് നേരത്തേ വിറ്റിരുന്നു. 3.3 കോടി ഡോളറിനാണ് ഈ വീട് അദ്ദേഹം വിറ്റത്. അതേവര്‍ഷം ലോസ് ഫെലിസില്‍ തന്നെയുള്ള മിഡ്സെഞ്ച്വറി സ്‌റ്റൈലിലുള്ള വീട് അദ്ദേഹം അഞ്ചര കോടി ഡോളര്‍ ചെലവിട്ട് വാങ്ങുകയും ചെയ്തിരുന്നു.