വെള്ളപൊക്ക ഭീഷണിയില്‍ ബ്രസീല്‍; 37 മരണം, 74 പേരെ കാണാനില്ല

ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി 75 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കം ഉണ്ടായി ഒരു വര്‍ഷം തികയുന്നതിന് മുന്നെയാണ് അടുത്ത ദുരന്തം ബ്രസീലിയന്‍ ജനതയെ തേടിയെത്തിയത്.

author-image
Sruthi
New Update
kenya flood

Brazil braces for more pain amid record flooding

Listen to this article
0.75x 1x 1.5x
00:00 / 00:00

തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 37 പേര്‍ മരിച്ചു, 74 പേരെ കാണാതായി. ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടാക്കുകയും, ആയിരക്കണക്കിന് ജനങ്ങളെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്തു. ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി 75 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കം ഉണ്ടായി ഒരു വര്‍ഷം തികയുന്നതിന് മുന്നെയാണ് അടുത്ത ദുരന്തം ബ്രസീലിയന്‍ ജനതയെ തേടിയെത്തിയത്. ബ്രസീലിയന്‍ ജിയോളജിക്കല്‍ സര്‍വീസിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം , ഇപ്പോഴുണ്ടായിരിക്കുന്ന വെള്ളപ്പൊക്കം 1941 ലെ പ്രളയത്തിനേക്കാള്‍ ശക്തിയേറിയതാണ്. ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കത്തിന് ബ്രസീല്‍ സാക്ഷ്യം വഹിക്കുന്നത്. മെയ് രണ്ട് വ്യഴാഴ്ച, ബെന്റോ ഗോണ്‍കാല്‍വ്‌സിനും കോട്ടിപോറയ്ക്കും ഇടയിലുള്ള ജലവൈദ്യുത നിലയത്തിലെ ഒരു അണക്കെട്ട് ഭാഗികമായി തകര്‍ന്നിരുന്നു, ടാക്വറി നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളായ ലജിയാഡോയും എസ്‌ട്രേലയും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. അഞ്ച് ലക്ഷത്തിലേറെ ജനതക്ക് ശുദ്ധ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ബ്രസീലില്‍. കനത്ത മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ മേഖലയിലേക്കാണ് ആറര അടി ഉയരമുള്ള ചെറു അണക്കെട്ട് തകര്‍ന്ന് ജലം കുതിച്ചെത്തിയത്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ പോര്‍ട്ടോ അലെഗ്രെയില്‍ നിന്ന് 50 മൈല്‍ (80 കിലോമീറ്റര്‍) അകലെയുള്ള ഫെലിസ് പട്ടണണവും അയല്‍ നഗരമായ ലിന്‍ഹ നോവയുമായി ബന്ധിപ്പിക്കുന്ന പാലം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോവുകയും ചെയ്തിരുന്നു.

Brazil braces for more pain amid record flooding