ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ. ഒക്ടോബറില്‍ തലയിടിച്ചു വീണതുമൂലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് 79 കാരനായ ലുല ഡാ സില്‍വയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് പ്രസിഡന്റ്. ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തങ്ങേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്ത 48 മണിക്കൂര്‍ ലാല ഡാ സില്‍വ തീവ്രപരിചരണവിഭാഗത്തിലായിരിക്കുമെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും പ്രസിഡന്റിന്റെ വക്താവ് പൗലോ പിമെന്റ പ്രതികരിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പ്രസിഡന്റ് സുഖമായിരിക്കുന്നതായും അദ്ദേഹമിപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണുള്ളതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. പ്രായാധിക്യമുള്ളതിനാല്‍തന്നെ പ്രസിഡന്റിന്റെ ആരോഗ്യവിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വീഴ്ചയ്ക്കുശേഷം അദ്ദേഹം യാത്രകള്‍ ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ തലയ്ക്ക് പരിക്കേറ്റതിനാല്‍ ഡോക്ടര്‍മാരുടെ നിരന്തരനിരീക്ഷണത്തിലുമായിരുന്നു. തലവേദന അധികരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അടിയന്തശസ്ത്രക്രിയ നിശ്ചയിച്ചത്.
ബ്രസീല്‍ പ്രസിഡന്റിന് തലച്ചോറില്‍ രക്തസ്രാവം, അടിയന്തര ശസ്ത്രക്രിയ
ഒക്ടോബറില്‍ തലയിടിച്ചു വീണതുമൂലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് 79 കാരനായ ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
New Update