/kalakaumudi/media/media_files/2024/11/22/OaXLF417KWRX1Q6sRGFc.jpg)
അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയ്ക്കാരെ നാടുകടത്താരൊരുങ്ങി ബ്രിട്ടനും. ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഇന്ത്യയില്‍ നിന്ന് വര്‍ഷംതോറും നിയമപരമായും അല്ലാതെയും അനേകം വിദ്യാര്‍ത്ഥികളാണ് യു.കെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമറ്റുമായി പോകുന്നത്. പഠനത്തിനുപുറമെ പാര്‍ട്ട്ടൈം ജോലി ചെയ്യുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.നടപടികളുടെ ഭാഗമായി ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, നെയ്ല്‍ ബാറുകള്‍, കാര്‍വാഷിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനുവരിയില്‍ ഇത്തരത്തില്‍ നിരവധി പരിശോധനകള്‍ നടന്നതായും നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ബ്രിട്ടീഷ് സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥി വിസകളിലെത്തി യു.കെയില്‍ അനധികൃതമായി ജോലിചെയ്യുന്നവരുണ്ട്. ഇവരെയുള്‍പ്പടെ കൂട്ടത്തോടെ തിരിച്ചയക്കാനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.ഇതിന്റെ ഭാഗമായി വ്യാപക തിരച്ചിലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പര്‍.
അനധികൃത കുടിയേറ്റക്കാരെ ബ്രീട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ പിന്തുണയ്ക്കുന്നുവെന്നാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചിലിനു തുടക്കമിട്ടത്.