ലണ്ടനിൽ റയിൽവേ സ്റ്റേഷന്റെ പേര് ബംഗാളിയിൽ എഴുതിയതിനെതിരെ ബ്രിട്ടീഷ് എംപി, അനുകൂലിച്ചു ഇലോൺ മസ്ക്

റെയിൽവേ സ്റ്റേഷനു ഇംഗ്ലീഷിനു പുറമെ ബംഗാളിയിൽ എഴുതിയതിന് എതിരെ ബ്രിട്ടീഷ് എംപി. ലണ്ടനിൽ വൈറ്റ് ചാപ്പലൽ സ്റ്റേഷന്റെ പേരാണ് ഇംഗ്ലീഷിന് പുറമെ ബംഗാളിൽ കൂടി എഴുതിയത്.

author-image
Rajesh T L
New Update
birtish aganist

ലണ്ടൻ : റെയിൽവേ സ്റ്റേഷനു ഇംഗ്ലീഷിനു പുറമെ ബംഗാളിയിൽ എഴുതിയതിന് എതിരെ ബ്രിട്ടീഷ് എംപി. ലണ്ടനിൽ വൈറ്റ് ചാപ്പലൽ സ്റ്റേഷന്റെ പേരാണ്  ഇംഗ്ലീഷിന് പുറമെ ബംഗാളിൽ കൂടി എഴുതിയത്. സംഗതി വൈറലായതോടെ എംപി റൂവർട് ലവിനു  പിന്തുണച്ചു ശതകോടിശ്വരനായ ഇലോൺ മസ്ക് രംഗത്ത് വന്നു. 

ഇത് ലണ്ടനാണ് ഇവിടെ പേരുകൾ ഇംഗ്ലീഷിൽ വേണം എന്ന് എക്സിൽ കുറിച്ചു റുവർട് ലവിനു പിന്തുണ പ്രഖ്യാപിച്ചു ഇലോൺ മസ്ക് "അതെ എന്ന് മറു കുറിപ്പ് നൽകിയിരുന്നു. "വലതു പഷ പാർട്ടിയായ റിഫോ യുകെ എംപിയായണ് റുവർട് ലവ്. 2022ലാണ് വൈറ്റ് ചാപ്പലിൽ ബംഗാളിയിൽ കൂടി ബോർഡ് സ്ഥാപിച്ചത്. 

ഈസ്റ്റ് ലണ്ടനിൽ ബംഗാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന സ്ഥലമാണ് ഇവിടം. ബംഗാളികളോട് ഉള്ള ആദരവ് മാനിച്ചാണ് ഇങ്ങനെ നൽകിയത്. ബംഗാളിയിൽ ബോർഡ്​ സ്ഥാപിച്ചതിനെ സ്വാഗതം ചെയ്യ്തു കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളയുള്ളവർ രംഗത്ത് വന്നിരുന്നു. 

ഇത് നമ്മുടെ പൈത്യകത്തിനും സംസ്കാരത്തിനുമുള്ള ആദരവാണ് ഇതെന്ന് എക്സിൽ കുറിച്ചിരുന്നു.അതേസമയം, ബംഗാളി ബോർഡിനെതിരായ റൂപർട്ടിന്‍റെ ട്വീറ്റിനു അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു.‘നമ്മുടെ ദേശീയ സ്വത്വത്തിനും ഭാഷയ്ക്കും വേണ്ടി നിലകൊള്ളണ്ട സമയം ആണിതെന്നുംനമ്മുടെ സ്വന്തം ചെലവിൽ മറ്റു സംസ്കാരങ്ങളിലേക്ക് നാം പോകേണ്ട കാര്യമില്ലെന്നും അത് സാമാന്യ ബുദ്ധിയെന്നും ഒരാൾ റൂവർട് ലവിനു പിന്തുണ അറിയിച്ചു. 

നിങ്ങളുടെ വികാരത്തെ ഞാൻ മാനിക്കുന്നു. പക്ഷെ ടോക്കിയോയിൽ അല്ലങ്കിൽ ഷാങ്ഹായിൽ ഇംഗ്ലീഷ് ഒഴിവാക്കി സൈൻ ബോർഡ് പോലും ഉണ്ടാവില്ല. റൂവർട് ലവിനു എതിരായി മറ്റൊരാൾ രംഗത്ത് വന്നു.

india UK