ബ്രിട്ടീഷ് എംപി ഫ്രം കോട്ടയം: സോജന്‍ ജോസഫിന്റെ ജയം ചരിത്രം

ആഷ്ഫോര്‍ഡ് പിടിച്ചെടുത്ത് മലയാളിസോജന്‍ 15,262 വോട്ടും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഡാമിന്‍ ഗ്രീന്‍ 13,483 വോട്ടുമാണ് നേടിയത്. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്ത് എത്തുന്നത്

author-image
Prana
New Update
uk mp
Listen to this article
0.75x 1x 1.5x
00:00 / 00:00

ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ സിറ്റിങ് സീറ്റായ ആഷ്ഫോര്‍ഡ് പിടിച്ചെടുത്ത് മലയാളി. ലേബര്‍പാര്‍ടി സ്ഥാനാര്‍ഥിയായാണ് മലയാളിയായ സോജന്‍ ജോസഫിന്റെ വിജയം. സോജന്‍ 15,262 വോട്ടും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഡാമിന്‍ ഗ്രീന്‍ 13,483 വോട്ടുമാണ് നേടിയത്. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്ത് എത്തുന്നത്.ആഷ്‌ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബ്രൈറ്റ ജോസഫ്. മക്കള്‍: ഹാന്ന, സാറ, മാത്യു.

 

 

UK