/kalakaumudi/media/media_files/2026/02/12/ept2-2026-02-12-14-48-13.jpg)
ലണ്ടന്‍: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലില്‍ കുടുങ്ങി ബ്രിട്ടീഷ് രാജകുടുംബവും. ബ്രിട്ടീഷ് രാജകുമാരിമാര്‍ ജെഫ്രി എപ്സ്റ്റീനെ സന്ദര്‍ശിച്ചതായാണ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലിലെ ഇമെയിലില്‍ വ്യക്തമാകുന്നത്. ബ്രീട്ടീഷ് രാജകുമാരനായ ആന്‍ഡ്രുവിന്റെ മക്കളായ ് യൂജിനി, ബിയാട്രിസ് എന്നിവരെ എപ്സ്റ്റീന്റെ അടുത്തെത്തിച്ചതായാണ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
ആന്‍ഡ്രൂ രാജകുമാരന്റെ മുന്‍ ഭാര്യയായ സാറാ ഫെര്‍ഗൂസണിനൊപ്പമായിരുന്നു ഇവരുടെ സന്ദര്‍ശനമെന്നും ഇമെയില്‍ വ്യ്ക്തമാകുന്നു.2009-ല്‍ എപ്സ്റ്റീന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ഇവര്‍ എപ്സ്റ്റീനെ സന്ദര്‍ശിച്ചത്.
യുഎസ് നീതിന്യായ വകുപ്പ പുറത്തുവിട്ട 2009-ലെ ഇമെയിലുകള്‍ പ്രകാരം, ജയിലില്‍ നിന്ന് എപ്സ്റ്റീന്‍ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍, 2009 ജൂലൈയില്‍ ഫെര്‍ഗൂസനും പെണ്‍മക്കളും മയാമിയിലേക്ക് എത്തി. ഡച്ചസ് ബിസിനസ് ക്ലാസിലും പെണ്‍മക്കള്‍ ഇക്കോണമി ക്ലാസിലുമാണ് യാത്ര ചെയ്തതെന്ന് എപ്സ്റ്റീന്റെ സഹായികളില്‍ ഒരാളുടെ ഇ-മെയില്‍ വ്യക്തമാക്കുന്നു. ഇവര്‍ മടങ്ങിപ്പോകുന്നതും ഒരു സഹായി എപ്സ്റ്റീന് അയച്ച ഇമെയിലില്‍ സ്ഥിരീകരിച്ചിരുന്നു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 'മദേഴ്‌സ് ആര്‍മി' എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ആരംഭിക്കാന്‍ സാറാ ഫെര്‍ഗൂസന്‍ ലക്ഷ്യമിട്ടിരുന്നു. ഈ ബ്രാന്‍ഡില്‍ എപ്സ്റ്റീന് 51 ശതമാനം ഓഹരി നല്‍കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡച്ചസ് ഇതിന് സമ്മതിച്ചോ എന്നത് വ്യക്തമല്ല. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കാരണം പൊതുജനങ്ങള്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഈ പദ്ധതി ഉപേക്ഷിച്ചു. 'എനിക്ക് എപ്പോഴും വേണമെന്ന് തോന്നിയിരുന്ന സഹോദരന്‍' എന്നാണ് എപ്സ്റ്റീനെ സാറ വിശേഷിപ്പിച്ചിരുന്നത്.
എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ സാറാ ഫെര്‍ഗൂസന്‍ 2011-ല്‍ ക്ഷമചോദിച്ചിരുന്നു. . സൗഹൃദം വലിയൊരു തീരുമാനപ്പിഴവായിരുന്നു എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ ശിക്ഷയ്ക്കും ശേഷവും സമൂഹത്തിലെ പ്രമുഖരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പുറത്തുവന്ന ഇമെയിലുകള്‍ സൂചിപ്പിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
