പാകിസ്താനില്‍ രണ്ട് ബസ്സപകടങ്ങളിലായി 44 പേര്‍ക്ക് ദാരുണാന്ത്യം

ഇറാനിലേക്ക് പോകുന്നതില്‍ നിന്ന് ബസ്സിനെ അധികൃതര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. അര്‍ബൈന്‍ തീര്‍ഥാടനത്തിനായി പോയവരാണ് മരിച്ചത്.

author-image
Vishnupriya
New Update
accident
Listen to this article
0.75x 1x 1.5x
00:00 / 00:00

റാവല്‍പിണ്ടി: പാകിസ്താനില്‍ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിലായി 44 പേര്‍ മരിച്ചു . ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 

പഞ്ചാബ് പ്രവിശ്യയുടേയും പാക് അധീന കശ്മീരിന്റേയും അതിര്‍ത്തിയിലുള്ള ആസാദ് പട്ടാനിലുണ്ടായ അപകടത്തില്‍ 22 പേരാണ് മരിച്ചത്. 15 പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബലൂചിസ്താനിലെ മക്രാന്‍ തീരദേശ ഹൈവേയിലാണ് മറ്റൊരു അപകടമുണ്ടായത്. 12 തീര്‍ഥാടകരാണ് ഈ അപകടത്തില്‍ മരിച്ചത്. ഇറാനിലേക്ക് പോകുന്നതില്‍ നിന്ന് ബസ്സിനെ അധികൃതര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. അര്‍ബൈന്‍ തീര്‍ഥാടനത്തിനായി പോയവരാണ് മരിച്ചത്.

രണ്ടാമത്തെ ബസ് അപകടം തൊട്ടടുത്ത നഗരമായ ഉത്താളില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള മലമ്പ്രദേശത്താണ് ഉണ്ടായത്. ഇവിടെനിന്ന് ഇറാന്‍ അതിര്‍ത്തിയായ പിഷിനിലേക്ക്  500 കിലോമീറ്ററോളം ദൂരമുണ്ട്. രേഖകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെയാണ് ബസ്സിന് ഇറാനിലേക്ക് പ്രവേശനം നിഷേധിച്ചത്. നിരവധി വളവുകളുള്ള ദുർഘടമായ പാതയിലാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും ആഴമേറിയ തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

bus accident pakistan