/kalakaumudi/media/media_files/2025/01/24/HDTXBUW5fOKGRJsAezsK.jpg)
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിന് സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണം നിയന്ത്രിച്ച് കാനഡ. അപേക്ഷകളുടെ പരിധി 5,05,162 ആയി നിശ്ചയിച്ചു. പരിധിയിലെത്തുന്നത് വരെ മാത്രമേ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുകയുള്ളൂവെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു. ഈ പരിധിയിലെത്തിയ ശേഷം, കൂടുതല്‍ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാതെ തന്നെ തിരികെ നല്‍കുകയും അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യുകയും ചെയ്യും. പ്രോസസ്സിംഗിനായി സ്വീകരിച്ച അപേക്ഷകള്‍ക്കുള്ളതാണ് ഈ പരിധി. സ്റ്റഡി പെര്‍മിറ്റ് അപേക്ഷാ പ്രോസസ്സിംഗ് ടാര്‍ഗെറ്റിനെ അടിസ്ഥാനമാക്കി കാനഡയിലെ പ്രവിശ്യാ, പ്രദേശിക ഗവണ്‍മെന്റുകള്‍ക്ക് ഇതിനകം തന്നെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായി വിഹിതം നല്‍കിയിട്ടുണ്ട്. 2023 ഡിസംബറിലെ കണക്കനുസരിച്ച് കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷത്തിലേറെയായി. 2022-ല്‍, 184 രാജ്യങ്ങളില്‍ നിന്നുള്ള 5.5 ലക്ഷം പുതിയ വിദ്യാര്‍ത്ഥികളെ കാനഡ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തുന്നത്.