ഇറാന്‍ സായുധ സേനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ

ഐ.ആര്‍.ജി.സിയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതിന് പിന്നാലെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാനും കാനഡ ആവശ്യപ്പെട്ടു. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദേശം

author-image
Prana
New Update
iran

Canada Iran

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇറാന്‍ സായുധ സേനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെയാണ് (ഐ.ആര്‍.ജി.സി) തീവ്രവാദ ഗ്രൂപ്പായി കാനഡ പട്ടികപ്പെടുത്തിയത്. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസും ലെബനനിലെ ഹിസ്ബുള്ളയുമായുള്ള ബന്ധത്തെ ഉദ്ധരിച്ചാണ് നടപടി.
ഹമാസും ഹിസ്ബുള്ളയുമായും ഐ.ആര്‍.ജി.സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയവും മനഃപൂര്‍വവുമാണെന്നുമാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
ഐ.ആര്‍.ജി.സിയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതിന് പിന്നാലെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാനും കാനഡ ആവശ്യപ്പെട്ടു. ഇതിനുപുറമെ തടങ്കലില്‍ വെക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

 

Canada Iran