ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു. പുതിയൊരാളെ തിരഞ്ഞെടുക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.
ഒന്‍പത് വര്‍ഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടി നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. തുടര്‍ന്നാണ് ട്രൂഡോ പ്രധാനമന്ത്രി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചത്.